NEWS
വായനപക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയും
01/07/2026 08:33 PM IST
nila

ചെങ്ങന്നൂർ: പേരിശ്ശേരി ഗവ. യുപിഎസിൽ നടന്ന വായനപക്ഷാചരണ സമാപന യോഗവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കവി ജി. നിശീകാന്ത് നിർവഹിച്ചു. തുടർന്ന് അദ്ദേഹം കുട്ടികളുമായി സർഗസംവാദവും നടത്തി. ഹെഡ് മിസ്ട്രസ് ബിന്ദു ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ കലാസാഹിത്യ മത്സരങ്ങളിലും പരീക്ഷകളിലും വിജയികളായവർക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു. അദ്ധ്യാപികമാരായ വിനിത, സരിത, ജയശ്രീ, റ്റിന്റുമോൾ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











